Jul 15, 2011

ഗുരുവന്ദനം


വായനാ വാരത്തോടനുബന്ധിച്ച് ജൂണ്‍ 23-ന് ഞങ്ങളുടെ സ്കൂളില്‍ ഗുരുവന്ദനം‌‍ പരിപാടി സംഘടിപ്പിച്ചു. ഞങ്ങളുടെ സ്കൂളിന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്ളവരും ഇവിടെ സേവനമനുഷ്ടിച്ച് വിരമിച്ചവരുമായ ഗുരുക്കന്മരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുബൈദടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Jun 30, 2011

മഴക്കാല രോഗ ബോധവത്ക്കരണ പരിപാടി

ജുണ്‍ 14-ന് മഴക്കാലരോഗങ്ങളെക്കുറിച്ചുളള ബോധവത്ക്കരണപരിപാടി സംഘടിപ്പിച്ചു. ഇടവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ : സോണി ക്ലാസ് നയിച്ചു.

                                

ലോക പരിസ്ഥിതി ദിനം

ജുണ്‍ 6-ന് ഈ വര്‍‍ഷത്തെ ലോക പരിസ്ഥിതിദിനം സമൂചിതമായി ആചരിച്ചു സ്പെഷ്യല്‍ അസംബ്ലി ചേര്‍ന്ന്,പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു കൂടാതെ സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു