Nov 11, 2012

സ്കൂള്‍ കലോത്സവം

                 നവംബര്‍ 1,2 തീയതികളില്‍ നടന്നു.വര്‍ക്കല CI ശ്രീ.ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു.PTA പ്രസിഡന്റ്‌ ശ്രീ.അശോക് കുമാര്‍,പ്രിന്‍സിപ്പല്‍ ശ്രീമതി.ജ്യോതി,ശ്രീ.വേലപ്പന്‍(((99(((( എന്നിവര്‍ സംസാരിച്ചു.




Oct 7, 2012

സ്കൂള്‍ ശാസ്ത്രമേള 05/10/2012.
                               HS,UP അടിസ്ഥാനത്തില്‍ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തി പരിചയ മേള നടത്തി.



                     
സേവന ദിനം -04/10/2012.
                 സ്കൂളും പരിസരവും വൃത്തിയാക്കി.പായസസദ്യ നല്‍കി. 


       
PTA ജനറല്‍ബോഡിയും അവാര്‍ഡ്ദാനവും 28/09/2012.
 ശ്രീ.വര്‍ക്കല കഹാര്‍ MLA ഉദ്ഘാടനം ചെയ്തു.SSLC -Plus2 പരീക്ഷകളില്‍  ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി സുബൈദ ടീച്ചര്‍ അവാര്‍ഡ് ദാനം നടത്തി.ശ്രീമതി ശൈലജ (വാര്‍ഡ്‌ മെമ്പര്‍ ),ശ്രീമതി C.ജ്യോതി (പ്രിന്‍സിപ്പല്‍ ).ശ്രീ K.വേലപ്പന്‍എന്നിവര്‍  സംസാരിച്ചു.ശ്രീ K.അശോക് കുമാര്‍ (PTA പ്രസിഡന്റ്‌ )അദ്ധ്യക്ഷത വഹിച്ചു.K.പത്മ (HM ) സ്വാഗതവും N.J.ജോസ് (സ്റ്റാഫ്‌സെക്രട്ടറി)  നന്ദിയും പറഞ്ഞു.







                      

സ്കൂള്‍ കായിക മേള - 24/09/2012.

    ജില്ലാ പഞ്ചായത്ത് മെംബര്‍ ശ്രീമതി സുബൈദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

                            

Sep 6, 2012

അധ്യാപക ദിനാചരണം. 05.09.2012.
    അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍തന്നെ HM ഉം അധ്യാപകരും ആയി മാറിക്കൊണ്ട് സ്കൂള്‍ അസംബ്ലിയും ക്ലാസ്സുകളും നടത്തുകയുണ്ടായി.

                                
ഓണാഘോഷ പരിപാടികള്‍ 24.08.2012.
             അത്തപ്പൂക്കള മത്സരത്തോടുകൂടി ഓണാഘോഷപരിപാടികള്‍  അരംഭിച്ചു.തുടര്‍ന്ന് കലമടി,ഉറിയടി ,കസേരകളി ,പുലികളി,വടംവലി തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു.ഓണസദ്യ യോടു കൂടി ഓണാഘോഷ പരിപാടികള്‍ അവസാനിച്ചു.



സ്വാതന്ത്ര്യ ദിനാഘോഷം.15.08.2012.
              രാവിലെ  8 മണിക്ക്  PTA പ്രസിഡന്റ്‌  ശ്രീ  അശോക്‌ കുമാര്‍  ദേശീയ പതാക ഉയര്‍ത്തി.കുട്ടികളുടെ ദേശ ഭക്തി ഗാനാലാപനവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.HM സ്വാതന്ത്ര്യ  ദിന  സന്ദേശം നല്‍കി.മധുരപലഹാര വിതരണവും നടത്തി.
        

യുദ്ധ വിരുദ്ധ മനുഷ്യ ചങ്ങല  09.08.2012.

                       യുദ്ധ വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായ് സ്കൂള്‍ മുതല്‍ നിരാല ജംഗ്ഷന്‍ വരെ കുട്ടികള്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഹിരോഷിമ ദിനത്തില്‍   യുദ്ധ വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും നടത്തി.




Aug 12, 2012

ഒളിംപിക്സ് 2012

      ലണ്ടന്‍ ഒളിംപിക്സിന്റെ ഭാഗമായി 26/07/2012 ല്‍ സ്പെഷ്യല്‍ അസംബ്ലി ചേരുകയും ഷിബിന ടീച്ചര്‍ പ്രഭാഷണം നടത്തുകയും ചെയ്തു.-

പച്ചക്കറി വിത്ത്  വിതരണ ഉദ്ഘാടനം

               സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷി  ആരംഭിക്കുന്നതിന്റെ ഭാഗമായി ഇടവ കൃഷിഭവന്റെ നേതൃത്വത്തില്‍ വിത്ത്‌ വിതരണ പരിപാടി 23/7/2012-ന് നടന്നു. ശ്രീമതി സുബൈദ ടീച്ചര്‍ (ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ബാലിക് അധ്യക്ഷത വഹിച്ചു.ശ്രീ അശോക്‌ കുമാര്‍ (PTA പ്രസിഡന്റ്‌ ) ,ശ്രീമതി K.പത്മ(HM),ശ്രീമതി C.ജ്യോതി(പ്രിന്‍സിപ്പല്‍ ) തുടങ്ങിയവര്‍ സംസാരിച്ചു.


      

Jul 15, 2012

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്.

ജൂലൈ 13ന് നടത്തി.ഇടവ PHC ലെ ഡോ:ഷീജ ക്ലാസ്സ്‌ എടുത്തു.PTA
 പ്രസിഡന്റ്‌ ശ്രീ.അശോക്‌ കുമാര്‍ ,പ്രിന്‍സിപ്പല്‍ ശ്രീമതി C.ജ്യോതി, ശ്രീ.വേലപ്പന്‍ സര്‍ എന്നിവര്‍ സംസാരിച്ചു.



               

ലോകജനസംഖ്യാദിനം 

            പോസ്റ്റര്‍ പ്രചരണം നടത്തി.ക്ലാസുകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു.കൂടാതെ ക്വിസ് മത്സരം നടത്തി.


ലഹരി വിരുദ്ധ ദിനം JUNE 26. 

ജൂണ്‍ 25ന് പോസ്റ്റര്‍ രചനാ മത്സരം നടത്തി.26ന് പൊതു അസംബ്ലിയില്‍ ധന്യ ടീച്ചര്‍ പ്രഭാഷണം നടത്തി.ശങ്കര്‍ലാല്‍ സര്‍ മാജിക് ഷോ അവതരിപ്പിച്ചു.HM ശ്രീമതി K.പത്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് സ്കുളിനെ ലഹരി വിമുക്ത വിദ്യാലയം ആയി പ്രഖ്യാപിച് ബോര്‍ഡ് സ്ഥാപിച്ചു.പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദുരന്തത്തെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി നോട്ടീസ് പ്രിന്ററു  ചെയ്ത് കുട്ടികള്‍ക്ക് നല്‍കുകയും സമീപ മേഖലകളിലുള്ള വീടുകളില്‍  വിതരണം നടത്തുകയും ചെയ്തു,


                     


Jul 14, 2012

വായനാവാരം 

 വായനാവാരം സമുചിതമായി ആരംഭിച്ചു. ജുണ്‍ 19-ന് സ്പെഷ്യല്‍ അസംബ്ലി ചേരുകയും തെര‍ഞ്ഞെടുക്കപ്പെട്ട ഗ്രന്ഥ ഭാഗങ്ങളുടെ പാരായണം നടത്തുകയും ചെയ്തു. കുട്ടികള്‍ വായനാ ദിന പ്രതിജ്ഞ  എടുത്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ QUIZ മത്സരം, ഉപന്യാസരചന മത്സരം തുടങ്ങിയവ നടത്തി.






യുണിഫോം വിതരണം  JUNE 16

               ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി സുബൈദ ടീച്ചര്‍ ഉത്ഘാടനം ചെയ്തു .



ശുക്രസംതരണം  JUNE 6

                    സ്പെഷ്യല്‍ അസംബ്ലി ചേര്‍ന്നു.നിരഞ്ജന K.B, (6B )പ്രഭാഷണം നടത്തി.തുടര്‍ന്ന്കുട്ടികല്‍  സൗരകണ്ണട ഉപയോഗിച്ച്  ശുക്രസംതരണം വീക്ഷിച്ചു.


ലോക പരിസ്ഥിതി ദിനം JUNE 5

                         വിവിധ പരിപാടികളോടെ ആചരിച്ചു.HM ശ്രീമതി  K.പത്മ വൃക്ഷത്തൈ നട്ടു ഉത്ഘാടനം ചെയ്തു.എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു.