Dec 9, 2013

നിയമ ബോധവല്‍ക്കരണം 

                                       


നിയമ ബോധവല്‍ക്കരണ ക്ലാസ് 06/12/2013 ന് നടന്നു.വര്‍ക്കല പോലീസ് CI ശ്രീ  ഷാജി ക്ലാസ്സ്‌ നയിച്ചു.അയിരൂര്‍ SI ശ്രീ. പ്രശാന്ത് , ശ്രീമതി.കുമാരി ശോഭ ( Principal ), ശ്രീ.ഹരീഷ് ( HM ) എന്നിവര്‍ സംസാരിച്ചു.




ആയുഷ് പദ്ധതി ഉദ്ഘാടനം
                                              
                                                      തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ,സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന ആയുഷ് ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം 29/11/2013 ന് ,ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ്‍ ശ്രീമതി സുബൈദ ടീച്ചര്‍ 
നിര്‍വഹിച്ചു.









Nov 11, 2013

സ്കൂള്‍ കലോത്സവം

                                               സ്കൂള്‍ കലോത്സവം നവംബര്‍ 07, 08 തീയതികളില്‍ നടന്നു.07/11/2013 രാവിലെ 10 -ന്  വര്‍ക്കല പോലീസ് സര്‍ക്കിള്‍ഇന്‍സ്പെക്ടര്‍ ശ്രീ.S.ഷാജി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീ.അശോക്‌കുമാര്‍ , ശ്രീമതി.കുമാരിശോഭ(Principal) , ശ്രീ.S.ഹരീഷ് (Headmaster) , ശ്രീ.വേണു എന്നിവര്‍ സംസാരിച്ചു.











Oct 11, 2013

സ്കൂള്‍ കായികമേള - 11/10/2013 
                                
                                     സ്കൂള്‍കായികമേള പി.റ്റി.എ.പ്രസിഡന്റ്‌ ശ്രീ.അശോക്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു.ശ്രീ.ഹരീഷ് (HM), ശ്രീമതി. ഷിബിനാരാജന്‍ എന്നിവര്‍ സംസാരിച്ചു. 










Oct 3, 2013

സേവനദിനം
             ഒക്ടോബര്‍ 3 സേവനദിനമായി ആചരിച്ചു.അധ്യാപകരും കുട്ടികളും ചേര്‍ന്ന്‍ സ്കൂളും പരിസരവും വൃത്തിയാക്കി.പായസ സദ്യയും ഉണ്ടായിരുന്നു.




ഐഡന്റിറ്റി കാര്‍ഡ്‌ വിതരണം.
                             
                                          കുട്ടികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ്‌ വിതരണ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.എസ്സ്.ഹരീഷ് നിര്‍വഹിച്ചു.



ഓണാഘോഷം - 2013.
                      സെപ്റ്റംബര്‍ 13-ന് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.പൂക്കളമത്സരത്തോട്‌ കൂടി പരിപാടി ആരംഭിച്ചു.കസേരകളി,ചാക്കിലോട്ടം,കലമടി,വടംവലി തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു.വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ. ഹരീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഓണ സദ്യയോടുകൂടി പരിപാടി സമാപിച്ചു.