Jul 15, 2012

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്.

ജൂലൈ 13ന് നടത്തി.ഇടവ PHC ലെ ഡോ:ഷീജ ക്ലാസ്സ്‌ എടുത്തു.PTA
 പ്രസിഡന്റ്‌ ശ്രീ.അശോക്‌ കുമാര്‍ ,പ്രിന്‍സിപ്പല്‍ ശ്രീമതി C.ജ്യോതി, ശ്രീ.വേലപ്പന്‍ സര്‍ എന്നിവര്‍ സംസാരിച്ചു.



               

ലോകജനസംഖ്യാദിനം 

            പോസ്റ്റര്‍ പ്രചരണം നടത്തി.ക്ലാസുകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു.കൂടാതെ ക്വിസ് മത്സരം നടത്തി.


ലഹരി വിരുദ്ധ ദിനം JUNE 26. 

ജൂണ്‍ 25ന് പോസ്റ്റര്‍ രചനാ മത്സരം നടത്തി.26ന് പൊതു അസംബ്ലിയില്‍ ധന്യ ടീച്ചര്‍ പ്രഭാഷണം നടത്തി.ശങ്കര്‍ലാല്‍ സര്‍ മാജിക് ഷോ അവതരിപ്പിച്ചു.HM ശ്രീമതി K.പത്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് സ്കുളിനെ ലഹരി വിമുക്ത വിദ്യാലയം ആയി പ്രഖ്യാപിച് ബോര്‍ഡ് സ്ഥാപിച്ചു.പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദുരന്തത്തെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി നോട്ടീസ് പ്രിന്ററു  ചെയ്ത് കുട്ടികള്‍ക്ക് നല്‍കുകയും സമീപ മേഖലകളിലുള്ള വീടുകളില്‍  വിതരണം നടത്തുകയും ചെയ്തു,


                     


Jul 14, 2012

വായനാവാരം 

 വായനാവാരം സമുചിതമായി ആരംഭിച്ചു. ജുണ്‍ 19-ന് സ്പെഷ്യല്‍ അസംബ്ലി ചേരുകയും തെര‍ഞ്ഞെടുക്കപ്പെട്ട ഗ്രന്ഥ ഭാഗങ്ങളുടെ പാരായണം നടത്തുകയും ചെയ്തു. കുട്ടികള്‍ വായനാ ദിന പ്രതിജ്ഞ  എടുത്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ QUIZ മത്സരം, ഉപന്യാസരചന മത്സരം തുടങ്ങിയവ നടത്തി.






യുണിഫോം വിതരണം  JUNE 16

               ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി സുബൈദ ടീച്ചര്‍ ഉത്ഘാടനം ചെയ്തു .



ശുക്രസംതരണം  JUNE 6

                    സ്പെഷ്യല്‍ അസംബ്ലി ചേര്‍ന്നു.നിരഞ്ജന K.B, (6B )പ്രഭാഷണം നടത്തി.തുടര്‍ന്ന്കുട്ടികല്‍  സൗരകണ്ണട ഉപയോഗിച്ച്  ശുക്രസംതരണം വീക്ഷിച്ചു.


ലോക പരിസ്ഥിതി ദിനം JUNE 5

                         വിവിധ പരിപാടികളോടെ ആചരിച്ചു.HM ശ്രീമതി  K.പത്മ വൃക്ഷത്തൈ നട്ടു ഉത്ഘാടനം ചെയ്തു.എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു.





പ്രവേശനോത്സവം  2012-13 

             ജൂണ്‍ 4ന് പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെ പൊതു അസംബ്ലിയില്‍,ജില്ലാപഞ്ചായത് മെമ്പര്‍ ശ്രീമതി സുബൈദ ടീച്ചര്‍ ഉത്ഘാടനം ചെയ്തു.വിവിധ പരിപാടികളോടെ പുത്തന്‍ കൂട്ടുകാരെ വരവേറ്റു.തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും മധുരപലഹാരം വിതരണം ചെയ്തു.