അധ്യാപക ദിനാചരണം. 05.09.2012. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍തന്നെ HM ഉം അധ്യാപകരും ആയി മാറിക്കൊണ്ട് സ്കൂള്‍ അസംബ്ലിയും ക്ലാസ്സുകളും നടത്തുകയുണ്ടായി.
ഓണാഘോഷ പരിപാടികള്‍ 24.08.2012.
അത്തപ്പൂക്കള മത്സരത്തോടുകൂടി ഓണാഘോഷപരിപാടികള്‍ അരംഭിച്ചു.തുടര്‍ന്ന് കലമടി,ഉറിയടി ,കസേരകളി ,പുലികളി,വടംവലി തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു.ഓണസദ്യ യോടു കൂടി ഓണാഘോഷ പരിപാടികള്‍ അവസാനിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം.15.08.2012. രാവിലെ 8 മണിക്ക് PTA പ്രസിഡന്റ് ശ്രീ അശോക് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി.കുട്ടികളുടെ ദേശ ഭക്തി ഗാനാലാപനവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.HM സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.മധുരപലഹാര വിതരണവും നടത്തി.
യുദ്ധ വിരുദ്ധ മനുഷ്യ ചങ്ങല 09.08.2012.
യുദ്ധ വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായ് സ്കൂള്‍ മുതല്‍ നിരാല ജംഗ്ഷന്‍ വരെ കുട്ടികള്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഹിരോഷിമ ദിനത്തില്‍ യുദ്ധ വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും നടത്തി.