Nov 21, 2014

PTA പൊതുയോഗം.

                              21.11/2014 -ന് PTA പൊതുയോഗം നടന്നു.പ്രസിഡന്റ്‌ ശ്രീ.അശോക്‌ കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റിപ്പോര്‍ട്ടും വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു.കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ശ്രീമതി.C.ബീന ( പ്രിന്‍സിപ്പല്‍ ) .S. ഹരീഷ് (HM) . രാജു (ടീച്ചര്‍ ), ലീനാകുമാരി (ടീച്ചര്‍ ) എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റായി ശ്രീ.K.അശോക്‌ കുമാറിനെയും വൈസ് പ്രസിഡന്റായി ശ്രീ.ശശി കുമാറിനേയും  തെരഞ്ഞെടുത്തു.








ദന്ത  പരിശോധന ക്യാമ്പ്‌ - 21/11/2014.
                           
                                         ജില്ലാ മെഡിക്കല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ ദന്ത  പരിശോധനാ ക്യാമ്പ്‌ നടത്തി.






Nov 19, 2014

മുട്ടക്കോഴി വിതരണം - 18/11/2014.

                                                  മൃഗ സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ UP വിഭാഗം കുട്ടികള്‍ക്കു 5 മുട്ടക്കോഴികളെയും കോഴിത്തീറ്റയും വിതരണം ചെയ്തു. ഡോ:സഖറിയ സെബാസ്റ്റ്യന്‍ (ഇടവ മൃഗാശുപത്രി ),ശ്രീ.കോമളന്‍ ( ഇടവ മൃഗാശുപത്രി ),ശ്രീ.S.ഹരീഷ് ( HM ) എന്നിവര്‍ സംസാരിച്ചു.









രക്ഷാകതൃ സമ്മേളനം - നവംബര്‍ 14.

                                                ശിശുദിനത്തോട് അനുബന്ധിച്ച് രക്ഷാകര്‍ത്താക്കള്‍ക്കുവേണ്ടി ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ശ്രീ.അശോക്‌കുമാര്‍ (PTA പ്രസിഡന്റ്‌ ), ശ്രീ.S.ഹരീഷ് (HM ) എന്നിവര്‍ സംസാരിച്ചു.






കൌണ്സിലിംഗ് ക്ലാസ്സ്‌.
                             തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കൌണ്സിലിംഗ് ടീമിന്‍റെ നേതൃത്വത്തില്‍ , 14/11/2014 - ല്‍ , ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കു കൌണ്സിലിംഗ് ക്ലാസ്സ്‌ നടത്തി.
                                      
                                      


Nov 9, 2014

സബ്ബ് ജില്ലാ കായിക മേള
                                         
                                           നവംബര്‍ 5 , 6 , 7 തീയതികളില്‍ നെടുംകണ്ട സ്കൂളില്‍ നടന്ന സബ്ബ് ജില്ലാ കായിക മേളയുടെ ഭാഗമായുള്ള ദീപശിഖ റാലിക്ക് ,നവംബര്‍ 4, ന് സ്വീകരണം നല്‍കി.






സ്കൂള്‍ കലോത്സവം - 2014
                                         
                                                          ഒക്ടോബര്‍ 20 , 21 തീയതികളില്‍ നടന്നു..വര്‍ക്കല പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.വിനോദ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ശ്രീ,അശോക്‌കുമാര്‍ (PTA പ്രസിഡന്റ്‌ ), ശ്രീമതി. C.ബീന ( പ്രിന്‍സിപ്പല്‍ ) , ശ്രീ,S, ഹരീഷ് (HM ), ശ്രീ,രാജു (കണ്‍വീനര്‍ )
എന്നിവര്‍ സംസാരിച്ചു.