Jul 5, 2015

ക്ലാസ്  പി . റ്റി . എ യോഗം.
  • STD . 10 ..............................................   08/07/2015, 2 PM.
  • STD .5,6,7,8,9 .....................................   10/07/2015,  2 PM.

Jul 4, 2015

ഇക്കോ ക്ലബ് പഠന ക്ലാസ്സ്‌.

ഇക്കോ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് , 26 / 06 / 2015 - ല്‍ പഠനക്ലാസ്സ്‌ നടത്തി.പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ.മനോജ്‌ ക്ലാസ്സെടുത്തു.




പരിസ്ഥിതി ദിനാഘോഷവും ഇക്കോ ക്ലബ് ഉദ്ഘാടനവും.
                             
                                                ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 - ന് രാവിലെ സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്നു.പരിസ്ഥിതി ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ.s.ഹരീഷ് (HM ). ശ്രീമതി.R.ധന്യ (ഇക്കോ ക്ലബ് കണ്‍വീനര്‍ ) എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് പരിസ്ഥിതി ദിന പ്രതിക്ഞ എടുത്തു.സ്കൂള്‍ പരിസരത്ത്  കുട്ടികള്‍ വൃക്ഷത്തൈകള്‍  നട്ടു.







പ്രവേശനോത്സവവും പഠനോപകരണ വിതരണവും.
                      പ്രവേശനോത്സവം ,  ജൂണ്‍ 1 ന് , വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.സ്പെഷ്യല്‍ അസെംബ്ലി ചേര്‍ന്നു. പുത്തന്‍ കൂട്ടുകാരെ ഹൃദ്യമായി സ്വീകരിച്ചു. മധുര പലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.SFI ,മുത്തൂറ്റ് മിനി ബാങ്ക് , ചിറയിന്‍കീഴ്‌ വിശ്വശ്രീ  ട്രസ്റ്റ്‌  എന്നിവരാണ്‌ പഠനോപകരണങ്ങള്‍ സംഭാവന ചെയ്തത്.