Nov 11, 2012
Oct 7, 2012
PTA ജനറല്‍ബോഡിയും അവാര്‍ഡ്ദാനവും 28/09/2012.
ശ്രീ.വര്‍ക്കല കഹാര്‍ MLA ഉദ്ഘാടനം ചെയ്തു.SSLC -Plus2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുബൈദ ടീച്ചര്‍ അവാര്‍ഡ് ദാനം നടത്തി.ശ്രീമതി ശൈലജ (വാര്‍ഡ് മെമ്പര്‍ ),ശ്രീമതി C.ജ്യോതി (പ്രിന്‍സിപ്പല്‍ ).ശ്രീ K.വേലപ്പന്‍എന്നിവര്‍ സംസാരിച്ചു.ശ്രീ K.അശോക് കുമാര്‍ (PTA പ്രസിഡന്റ് )അദ്ധ്യക്ഷത വഹിച്ചു.K.പത്മ (HM ) സ്വാഗതവും N.J.ജോസ് (സ്റ്റാഫ്‌സെക്രട്ടറി) നന്ദിയും പറഞ്ഞു.
Aug 12, 2012
പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം
സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി ഇടവ കൃഷിഭവന്റെ നേതൃത്വത്തില്‍ വിത്ത് വിതരണ പരിപാടി 23/7/2012-ന് നടന്നു. ശ്രീമതി സുബൈദ ടീച്ചര്‍ (ജില്ലാ പഞ്ചായത്ത് മെമ്പര്‍ ) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടവ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാലിക് അധ്യക്ഷത വഹിച്ചു.ശ്രീ അശോക് കുമാര്‍ (PTA പ്രസിഡന്റ് ) ,ശ്രീമതി K.പത്മ(HM),ശ്രീമതി C.ജ്യോതി(പ്രിന്‍സിപ്പല്‍ ) തുടങ്ങിയവര്‍ സംസാരിച്ചു.
Jul 15, 2012
ലഹരി വിരുദ്ധ ദിനം JUNE 26.
ജൂണ്‍ 25ന് പോസ്റ്റര്‍ രചനാ മത്സരം നടത്തി.26ന് പൊതു അസംബ്ലിയില്‍ ധന്യ ടീച്ചര്‍ പ്രഭാഷണം നടത്തി.ശങ്കര്‍ലാല്‍ സര്‍ മാജിക് ഷോ അവതരിപ്പിച്ചു.HM ശ്രീമതി K.പത്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് സ്കുളിനെ ലഹരി വിമുക്ത വിദ്യാലയം ആയി പ്രഖ്യാപിച് ബോര്‍ഡ് സ്ഥാപിച്ചു.പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദുരന്തത്തെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി നോട്ടീസ് പ്രിന്ററു ചെയ്ത് കുട്ടികള്‍ക്ക് നല്‍കുകയും സമീപ മേഖലകളിലുള്ള വീടുകളില്‍ വിതരണം നടത്തുകയും ചെയ്തു,
Subscribe to:
Posts (Atom)