Aug 20, 2013

അഭിനന്ദനങ്ങൾ 
                                               ചിങ്ങം 1 -കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇടവ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ. LVUPS -ൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ, ഫാത്തിമ (10.A ), മഞ്ജുഷ (9.B ) എന്നീ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അഭിനന്ദനങ്ങൾ ............

                                                     
സ്വാതന്ത്ര്യ ദിനാഘോഷം.
                                                ആഗസ്റ്റ്‌ 15 - ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.രാവിലെ PTA പ്രസിഡന്റ്‌ ദേശീയ പതാക ഉയർത്തി.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുകയും മധുരം വിതരണം നടത്തുകയും ചെയ്തു.

                                                           





യുദ്ധവിരുദ്ധ ദിനം
                                                 ആഗസ്റ്റ്‌ 6 -യുദ്ധവിരുദ്ധ ദിനത്തിന്‍റെ ഭാഗമായി HS, UP വിഭാഗം കുട്ടികൾക്ക്‌ വേണ്ടി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടത്തി.




ആഗസ്റ്റ്‌ 

അഗസ്റ്

Aug 11, 2013

പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം.
                              സ്കൂളിലെ മുഴുവന്‍ കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്‍റെ ഭാഗമായി 05/ 08 / 2013 ന് പച്ചക്കറി വിത്ത് വിതരണം ചെയ്തു.ഇടവ കൃഷി ഭവനിലെ ശ്രീ.ബാലകൃഷ്ണന്‍, ശ്രീ.ശശിധരന്‍., സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീമതി ലീനാകുമാരി എന്നിവര്‍സംസാരിച്ചു.HM ശ്രീ ഹരീഷ് ഉദ്ഘാടനം ചെയ്തു.




Aug 10, 2013

ARSH പ്രോഗ്രാം.
                              Adolescent Reprodutive & Sexual Heath പ്രോഗ്രാമിന്‍റെ ഭാഗമായി, ഇടവ PHC -യുടെ ആഭിമുഖ്യത്തിൽ  29/07/2013-ന് പെണ്‍കുട്ടികള്‍ക്കു വേണ്ടി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തുകയുണ്ടായി.






ചാന്ദ്രദിനം.
                               ജൂലൈ 21- ചാന്ദ്ര ദിനത്തിന്‍റെ ഭാഗമായി ജൂലൈ 24ന്, സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ശങ്കര്‍ലാല്‍സര്‍ നേതൃത്വം നല്‍കി.